കുവൈത്ത് സിറ്റി: കുവൈത്തിൽ താമസിക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ പൂർത്തീകരിക്കാത്ത പക്ഷം ഓഗസ്റ്റ് 1 മുതൽ യാത്ര ചെയ്യാൻ അനുവാദമില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമായ അൽ-ഖബാസ് റിപ്പോർട്ട് ചെയ്തു. വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് രോഗബാധിതരായ വീട്ടുജോലിക്കാർ രണ്ടാം ഡോസ് വാക്സിൻ പൂർത്തിയാക്കണം. അതിനുശേഷം മാത്രമേ കുവൈത്തിന് പുറത്തേക്ക് യാത്രാ അനുമതി ലഭിക്കുകയുള്ളൂ.