കുവൈത്ത് ജനസംഖ്യയുടെ 72.41 % വും കോവിഡ് പ്രതിരോധ കുത്തിവയ്പ് നടത്തി

കുവൈത്ത് സിറ്റി: 2020 ഡിസംബർ അവസാനം വാക്സിനേഷൻ പ്രചാരണം ആരംഭിച്ചത് മുതൽ ഇതുവരെ ആറുമാസക്കാലയളവിൽ  ഏകദേശം 3.1 ദശലക്ഷം ഡോസു വാക്സിനുകൾ , അല്ലെങ്കിൽ ജനസംഖ്യയുടെ 72.4 ശതമാനം പേർക്കും വാക്സിനേഷൻ നൽകിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പുകൾ ശക്തമാക്കുന്നതിനു പ്രായോഗികമായ എല്ലാ സംവിധാനങ്ങളും ആരോഗ്യമന്ത്രാലയം  നടപ്പാക്കി, പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച തടക്കമുള്ളവയുടെ ശ്രമഫലമായി  , പ്രതിരോധ കുത്തിവയ്പ്പുകളുടെ നിരക്ക് 35000 മുതൽ 45000 ഡോസുകൾ വരെ വർദ്ധിപ്പിക്കുന്നതിനും സാധിച്ചതായും അധികൃതർ അറിയിച്ചു.

വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള വിവിധ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് കോവിഡ് -19  പ്രതിരോധ കുത്തിവയ്പ്പ് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യ മന്ത്രാലയം തുടരുകയാണ്. ഗർഭിണികളായ സ്ത്രീകളെയും 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളെയും വാക്സിനേഷനിൽ ചേർക്കുന്നതിനായി രജിസ്ട്രേഷൻ നടപടികളും ആരോഗ്യമന്ത്രാലയം ആരംഭിച്ചിട്ടുണ്ട് .