കുവൈത്ത് സിറ്റി: കൊറോണ വാക്സിൻ ആദ്യ ഡോസ് സ്വീകരിക്കുകയും പിിന്നീട് വിദേശയാത്രയ്ക്ക് ശേഷം രോഗം ബാധിക്കുകയും ചെയ്ത ഗാർഹിക തൊഴിലാളികളെ ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് തിരികെ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഒരു ഡോസ് ഫൈസർ വാക്സിൻ ലഭിച്ച വീട്ടുജോലിക്കാർ രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് മുമ്പ് 10 ആഴ്ച കാത്തിരിക്കണമെന്നും, ഓക്സ്ഫോർഡ് വാക്സിൻ ഒരു ഡോസ് ലഭിച്ചവർ രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് മുമ്പ് 16 ആഴ്ച കാത്തിരിക്കണം എന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.