പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുടെ അധ്യക്ഷതയിൽ കുവൈറ്റ് മന്ത്രിസഭ തിങ്കളാഴ്ച സെഫ് പാലസിൽ പ്രതിവാര സമ്മേളനം നടത്തി. രാജ്യത്തെ കോവിഡ് സാഹചര്യം ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ മന്ത്രിസഭയെ അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് കേസുകളും മരണങ്ങളും വർദ്ധിക്കുന്നതിനാൽ കഴിഞ്ഞ ഏതാനും നാളുകളായി അസ്ഥിരമായ കോവിഡ് സാഹചര്യത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ആരോഗ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു. ഏവരും വാക്സിൻ സ്വീകരിക്കുന്നതോടെ രാജ്യം സാമൂഹിക പ്രതിരോധശേഷി കൈവരിക്കുമെന്നും മികച്ച രോഗപ്രതിരോധശേഷിയുള്ള വാക്സിനുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഇറാനിൽ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റൈസിയെ കുവൈത്ത് മന്ത്രിസഭ അഭിനന്ദിച്ചു.
പുതിയ നേതാവിന്റെ നേതൃത്വത്തിൽ ഇറാനിൽ കൂടുതൽ വിജയങ്ങളും നേട്ടങ്ങളും നേരുന്നതായി ആശംസകൾ നേർന്നു, ഇറാനിയൻ-ഗൾഫ് ബന്ധം കൂടുതൽ മെച്ചപ്പെടുത്തലിനും സഹകരണത്തിനും വരുന്ന കാലം സാക്ഷ്യം വഹിക്കുമെന്നും പൊതു താൽപ്പര്യങ്ങൾ നേടുന്നതിനും പ്രദേശത്തിന്റെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രിിസഭ പ്രത്യാശ പ്രകടിപ്പിച്ചു.