ഓടിക്കൊണ്ടിരുന്നതിനിടെ കാറിന് തീപിടിച്ചു

0
30
ബാങ്കിന്റെ ജപ്തി ഭീഷണി മൂലം ആത്മഹത്യ; മകൾ (19) മരിച്ചു; അമ്മ(40) ഗുരുതരാവസ്ഥയിൽ

കുവൈത്ത് സിറ്റി : ജഹറയുടെ പ്രാന്തപ്രദേശത്ത് വാഹനത്തിൽ തീ പടർന്നുണ്ടായ അപകടത്തിൽ നിന്ന് മൂന്ന് യുവാക്കൾ രക്ഷപ്പെട്ടു. ഒരു ട്രാഫിക് സിഗ്നലിൽ  കാർ നിർത്തിയിട്ടപ്പോൾ   ബോണറ്റിൽ നിന്ന് പുക വരുന്നതു ശ്രദ്ധയിൽപ്പെട്ട യുവാക്കൾ , കാറിൽ തീ പിടിക്കുന്നതിനു മുൻപായി  വേഗത്തിൽ കാറിൽ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങളെത്തിയാണ്     തീ അണച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.