പ്രേത ബാധ ഒഴിപ്പിക്കൽ; കുവൈത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു

0
30

കുവൈത്ത് സിറ്റി: കുവൈത്തിൽ ജിന്നിൻ്റെ ബാധയൊഴിക്കാൻ എന്ന പേരിൽ നടത്തിയ കർമ്മങ്ങളെ തുടർന്ന് വീട്ടമ്മ കൊല്ലപ്പെട്ടു. ഈജിപ്ത് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. 54 കാരിയായ സ്ത്രീ ഏതാനും നാളുകളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പല സൈക്യാട്രിസ്റ്റ് കളുടെ ചികിത്സയ്ക്ക് ഇവരെ വിധേയമാക്കിയെങ്കിലും രോഗബാധയ്ക്ക് കുറവുണ്ടായിരുന്നില്ല എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. തുടർന്നാണ് പലരുടെയും ഉ ഉപദേശം സ്വീകരിച്ച് ഇവരെ ആത്മീയ പ്രവർത്തനങ്ങൾ നടത്തുന്ന രണ്ടുപേരുടെ അടുത്തെത്തിക്കുന്നത്. ഭാര്യയുടെ ശരീരത്തിൽ ദുരാത്മാവ് ആണുള്ളത് എന്ന് ഇവർ പറഞ്ഞതായി കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് പൊലീസിനോട് പറഞ്ഞു. ഭാര്യയുടെ കാലുകളും കൈകളും കെട്ടിയിട്ട്  വടികൊണ്ട് അടിച്ചതായി ഇരയുടെ ഭർത്താവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

ഇത്തരത്തിൽ ബാധയെ ഒഴിപ്പിക്കുന്ന രണ്ടുപേർ ചേർന്നാണ് തൻറെ ഭാര്യയുടെ കാലുകളും കൈകളും കെട്ടി, കയറും  വടിയും ഉപയോഗിച്ച് അടിക്കാൻ തുടങ്ങിയതെന്നും. ജിന്നുകളെ ശരീരത്തിൽ നിന്ന് പുറത്താക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിതെന്ന് അവർ അവകാശപ്പെട്ടതായും ഭർത്താവിൻ്റെ മൊഴിയിലുണ്ട്. ഏകദേശം ഒരു മണിക്കൂറോളം പീഡനം തുടർന്നു, പിന്നീട്  കർമ്മങ്ങൾ നടത്തിയവർ വന്ന് ബാധ ഒഴുപ്പിച്ചതായും തൻ്റെ ഭാര്യ ഇപ്പോൾ ഉറക്കത്തിൽ ആണെന്നും അല്പം കഴിഞ്ഞ് അവരെ വിളിച്ചു കൊണ്ടു പോകാം എന്നും അറിയിച്ചതായും ഭർത്താവ് പറഞ്ഞു.

എന്നാൽ കഠിനമായ ആക്രമണങ്ങളിൽ തുടർന്ന് സ്ത്രീ അബോധാവസ്ഥയിലായിരുന്നു വലിയതോതിൽ  രക്തസ്രാവവും ഉണ്ടായിരുന്നു. ഇവരെ ഭർത്താവ് ആശുപത്രിയിലെത്തിച്ചെങ്കിലും  അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

മർസ മാട്രോയിലെ പോലീസ് കൊലയാളികളെ അറസ്റ്റ് ചെയ്തു.പബ്ലിക് പ്രോസിക്യൂഷന് അയയ്ക്കുകയും ചെയ്തു.