സമ്പന്ന രാജ്യങ്ങളുടെ വാക്സിൻ ശേഖരണ മത്സരത്തെ വിമർശിച്ച് ഖത്തർ അമീർ

0
31

ദോഹ: ആവശ്യത്തിലധികം കൊവിഡ് വാക്സിനുകള്‍ വാങ്ങിക്കൂട്ടുന്ന സമ്പന്ന രാജ്യങ്ങളെ  നിശിതമായി വിമര്‍ശിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. നാളേക്കുള്ള പുതിയ കാഴ്ചപ്പാടുകള്‍’ എന്ന പ്രമേയത്തെ ആസ്പദമാക്കി ബ്ലൂംബര്‍ഗുമായി സഹകരിച്ച് സംഘടിപ്പിച്ച ഖത്തര്‍ സാമ്പത്തിക ഫോറം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പന്ന രാജ്യങ്ങളുടെ അനാവശ്യമായ വാക്സിൻ ശേഖരണ മത്സരം കൊവിഡ് മഹാമാരിക്കെതിരായ അന്താരാഷ്ട്ര പോരാട്ടങ്ങളെ തളര്‍ത്തുന്നതിന് കാരണമാകുന്നുണ്ടെന്ന് ഖത്തർ അമീർ പറഞ്ഞു. ദരിദ്ര, വികസ്വര രാഷ്ട്രങ്ങളിലെ വാക്സിന്‍ വിതരണം അവതാളത്തിലാക്കാനും അതുവഴി ആ രാജ്യങ്ങളുടെ വളര്‍ച്ചയെ തന്നെ സാരമായി ബാധിക്കാനും ഇത് കാരണമാകുന്നു. ഈ രാജ്യങ്ങളിലെ  വാക്സിനേഷൻ  വിതരണത്തിലെ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ വൻകിട രാഷ്ട്രങ്ങളും രാഷ്ട്രത്തലവന്മാരും തയ്യാറാകണം  . ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലും വാക്സിന്‍ ലഭ്യമാക്കുന്നതിന് സമ്പന്ന രാജ്യങ്ങള്‍ കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.