ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്ത് വരുന്നവർക്ക് യാത്രാനുമതിയുള്ളതായി ദുബായി ആരോഗ്യ വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു

0
31

ദുബായ് : ഇന്ത്യയില്‍ നിന്നും  കോവിഷീൽഡ് വാക്സിൻ ഉപയോഗിച്ച് പ്രതിരോധ കുത്തിവെപ്പ്പൂർത്തിയാക്കിയവർക്ക്  ദുബായിലേക്കുള്ള യാത്രാനുമതി ഉള്ളതായി ദുബായ് ആരോഗ്യ വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു ഇന്ത്യക്കാരന്റെ സംശയത്തിന് മറുപടിയായാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. അസ്ട്രാാസെനക്ക, സിനോഫോം, സ്പുട്നിക് വി, ഫൈസര്‍ ബയോടെക്ക് എന്നീ നാലു വാക്സിനുകള്‍ക്കാണ് യുഎഇയില്‍ അംഗീകാരമുള്ളത്. ഈ വാക്സിനുകൾ രണ്ടു ഡോസും സ്വീകരിച്ചവർക്ക് മാത്രമേേ യുഎഇയിലേക്ക് പ്രവേശനമുള്ളൂ.

ഓക്സ്ഫോർഡ് മായി ചേർന്നാണ് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്കൊവിഷീല്‍ഡ് വാക്‌സിന്‍ നിർമ്മിക്കുന്നത്. പക്ഷേ വാക്സിന് ഇരുരാജ്യങ്ങളിലും രണ്ട് പേരാണ് എന്നിരിക്കെ  ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക അറിയിപ്പ് ദുബായിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ പ്രവാസികളിലൊരാള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിയെ സംശയ നിവാരണത്തിനായി സമീപിച്ചത്.