KIAൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് DGCA യ്ക്ക് KAC കത്ത് നൽകും

0
40

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കുവൈത്ത് എയർവെയ്സ് കോർപ്പറേഷൻ (കെഎസി) . ഇക്കാര്യം   ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (ഡിജിസിഎ) കമ്പനി ആവശ്യപ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

ഓഗസ്റ്റ് ആദ്യം മുതൽ പ്രവാസികൾക്ക് കുവൈത്തിലേക്ക് മടങ്ങിിവരാൻ അനുമതി നൽകിയതായി   മന്ത്രിസഭ ഡിജിസിഎയ്ക്ക് കത്ത് അയച്ചതായി ഔദ്യോഗിികവൃത്തങ്ങൾ അറിയിച്ചു. ഇതിനുള്ള ഓപ്പറേറ്റിംഗ് സംവിധാനങ്ങളും ക്രമീകരണങ്ങളും തയ്യാറാക്കുന്നതിനുള്ള നടപടികൾ ഡിജിസിഎ ഉടൻ ആരംഭിക്കുമെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ദിവസേന എത്തുന്ന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയ തീരുമാനമാണ് ടിക്കറ്റ് വില വർധനവിന് പ്രധാന കാരണമെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഓരോ ഫ്ലൈറ്റിലും സീറ്റുകൾപരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ റിട്ടേൺ ഫ്ലൈറ്റുകളുടെ ടിക്കറ്റിന്റെ വില ഗണ്യമായി വർദ്ധിച്ചു .

ടിക്കറ്റ് വിലവർധനവിന് മറ്റൊരു പ്രധാനകാരണം പ്രവാസികളുടെ മടങ്ങിവരവ്നുള്ള അനുമതിയാണ് . ഓഗസ്റ്റ് 1 മുതൽ പ്രവാസികൾക്ക് മടങ്ങിവരാം എന്നിരിക്കെ, വിദേശങ്ങളിൽ നിന്ന് വരുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിന് ഒപ്പം കുവൈറ്റിലുള്ള പ്രവാസികൾ വിദേശങ്ങളിലേക്ക്  യാത്രചെയ്യാനും ആരംഭിക്കും ഡിമാൻഡിൽ കാര്യമായ വർദ്ധനവ് വരുന്നതിനനുസരിച്ച് ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകളിലും വലിയ വർധനവ് വരും.

ശേഷി വിഹിതം നിലനിർത്തുന്നതിനും ഏറ്റവും ഉയർന്ന വാണിജ്യ വരുമാനം നേടുന്നതിനുമായി ഇൻ‌കമിംഗ് ഫ്ലൈറ്റുകളിൽ ചിലത് ലയിപ്പിക്കാൻ കെ‌എസി തീരുമാനിച്ചതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.