മൊബൈൽ വാക്സിനേഷൻ 4-ാം ഘട്ടത്തിൽ ഇന്ധന കമ്പനികളിലെ തൊഴിലാളികൾക്കും വാക്സിൻ നൽകും

0
27

കുവൈത്ത് സിറ്റി: മൊബൈൽ വാക്സിനേഷൻ നാലാം ഘട്ടത്തിൽ രണ്ടായിരത്തോളം ഡ്രൈവർമാരുള്ള കുവൈത്ത് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയിലെ എല്ലാ ജീവനക്കാർക്കും പ്രതിരോധ കുത്തിവയ്പ് നൽകിയതായി ആരോഗ്യ മന്ത്രാലയത്തിലെ പ്രാഥമിക ആരോഗ്യ പരിപാലന വകുപ്പ് ഡയറക്ടർ ഡോ. ദിന അൽ ദുബൈബ് അറിയിച്ചു.

കുവൈത്തിലെ എല്ലാ പ്രദേശങ്ങളിലുമായുള്ള  ഇന്ധന കമ്പനികളിലെ തൊഴിലാളികൾക്ക് ഈ ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകാനും MoH പദ്ധതിയിട്ടിട്ടുണ്ട്. സുരക്ഷാ ഗാർഡ് കൾക്കുo , ഉപഭോക്തൃ കമ്പനികളിലെ തൊഴിലാളികൾക്കും നാലാംാം ഘട്ടത്തിൽ കുത്തിവെപ്പ് നൽകും .

ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വാക്സിനേഷൻ ആരംഭിക്കുന്നതോടൊപ്പം, വീട്ടുജോലിക്കാർക്ക് സമൂഹത്തിലെ മറ്റ് ഗ്രൂപ്പുകൾക്ക് സമാന്തരമായി ആദ്യ ഡോസ് നൽകാനും തുടങ്ങി.അടുത്ത ഘട്ടത്തിൽ റെസ്റ്റോറന്റുകളിൽ ജോലി ചെയ്യുന്നവരും ഉപഭോക്തൃ സേവനങ്ങളിൽ ഏർപ്പെടുന്നവരുമായ എല്ലാവർക്കും വാക്സിനേഷൻ നൽകുമെന്നും അവർ പറഞ്ഞു.