കുവൈത്ത് സിറ്റി: ലോകത്തിൽ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയ 8 സ്ഥലങ്ങളും കുവൈത്തിലേത്. ലോകരാജ്യങ്ങളിലെ താപനില നിരീക്ഷിക്കുന്നതിനുള്ള ആഗോള സൈറ്റായ എൽഡോറാഡോ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ ലോകത്തിലെ ഏറ്റവും ഉയർന്ന താപനിലയുള്ള 15 സ്ഥലങ്ങളുടെ പട്ടികയാണ് സൈറ്റിൽ നൽകിയിരിക്കുന്നത്. ഇതിൽ ആദ്യ മൂന്ന് സ്ഥാനത്തും ഉള്ളത് കുവൈത്തിലെ സ്ഥലങ്ങളാണ്. നുവൈസീബ് മേഖല 53.2 ഡിഗ്രി സെൽഷ്യസും, തൊട്ടുപിറകെ ജഹ്‌റയും ( 49.7 ഡിഗ്രി സെൽഷ്യസും) സുലൈബിയക്കാത്തും ( 49.2 ഡിഗ്രി സെൽഷ്യസും ).
ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ ലോകത്തിലെ 15 പ്രദേശങ്ങളുടെ പട്ടിക:
1- നുവൈസീബ് (കുവൈറ്റ്) 53.2. ഡിഗ്രി സെൽഷ്യസ്
2- ജഹ്‌റ (കുവൈറ്റ്) 49.7. ഡിഗ്രി സെൽഷ്യസ്
3- സുലൈബിയ (കുവൈറ്റ്) 49.2 ഡിഗ്രി സെൽഷ്യസ്
4- അമര (ഇറാഖ്) 49 ഡിഗ്രി സെൽഷ്യസ്
5- മുട്രെബ (കുവൈറ്റ്) 49 ഡിഗ്രി സെൽഷ്യസ്
6- കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം (കുവൈറ്റ്) 48.8. ഡിഗ്രി സെൽഷ്യസ്
7- അബ്ദാലി (കുവൈറ്റ്) 48.7 ഡിഗ്രി സെൽഷ്യസ്
8- ബസ്ര വിമാനത്താവളം (ഇറാഖ്) 48.6 ഡിഗ്രി സെൽഷ്യസ്
9- എഫ്എഒ (ഇറാഖ്) 48.6 ഡിഗ്രി സെൽഷ്യസ്
10- വഫ്ര (കുവൈറ്റ്) 48.5. ഡിഗ്രി സെൽഷ്യസ്
11- അൽ സബ്രിയ (കുവൈറ്റ്) 48.5. ഡിഗ്രി സെൽഷ്യസ്
12- ഹാസി മെസ്സൗഡ് (അൾജീരിയ) 48.3 ഡിഗ്രി സെൽഷ്യസ്
13- ഉമിഡിയ (ഇറാൻ) 48.2. ഡിഗ്രി സെൽഷ്യസ്
14- ബദ്ര (ഇറാഖ്) 48 ഡിഗ്രി സെൽഷ്യസ്
15- ഐൻ സലാ (അൾജീരിയ) 48 ഡിഗ്രി സെൽഷ്യസ്