കുവൈത്തിലെ കോവിഡ് പ്രതിരോധകുത്തിവെപ്പ് കേന്ദ്രങ്ങൾ ഉന്നത നിലവാരം പുലർത്തുന്നു: WHO

0
28

കുവൈത്ത് സിറ്റി:  കുവൈത്തിലെ കോവിഡ് പ്രതിരോധ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലെന്ന് ലോകാരോഗ്യ സംഘടന. പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനരീതിയും  ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതയും മതിപ്പുളവാക്കിി എന്ന് കുവൈത്തിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. അസദ് ഹഫീസ് പറഞ്ഞു. മിഷറിഫിലെ വാക്സിനേഷൻ കേന്ദ്രത്തിലാണ്  ലോകാരോഗ്യയസംഘടന പ്രതിനിധികൾ സന്ദർശനം നടത്തിയത്. കഴിഞ്ഞ്ഞവർഷം ഡിസംബർ മാസത്തോടെ ആണ് കുവൈത്തിൽ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായിിി വാക്സിൻ നൽകി നൽകിത്തുടങ്ങിയത്. കുവൈത്തിലെെ ആരോഗ്യമന്ത്രി ഡോ.  ബാസിൽ അൽ സഭയെ പ്രകീർത്തിച്ച്ബ്ലി ഡബ്ല്യു എച്ച് ഒ സംഘം  കുവൈത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളെ പ്രവർത്തന മികവു കൊണ്ട് ലോകത്തെ മറ്റേത് വാക്സിനേഷൻ കേന്ദ്രങ്ങളുമായും  താരതമ്യപ്പെടുത്താവുന്നത് ആണെന്നും സംഘം വ്യക്തമാക്കി.