കുവൈത്ത് സിറ്റി: കുവൈത്തിലെ സബ അൽ സലേം പ്രദേശത്തെ എട്ട് വ്യത്യസ്ത സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായത് മനുഷ്യനിർമ്മിതമെന്ന് കണ്ടെത്തി. തീപിടിത്തത്തിന് കാരണക്കാരൻ എന്ന് സംശയിക്കുന്ന അഗ്നിശമനസേന ഡയറക്ടറേറ്റ് വിഭാഗം ജീവനക്കാനെ അറസ്റ്റ് ചെയ്തതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. 40 വയസിനടുത്ത് പ്രായമുള്ള കുവൈത്ത്് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. സബ അൽ സലേം പ്രദേശത്ത് അഗ്നിബാധയുണ്ടായ സ്ഥലങ്ങളിലെല്ലാം പ്രസ്തുത സമയങ്ങളിൽ ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതുസംബന്ധിച്ച്് പോലീസ് അന്വേഷണം തുടരുകയാണ്.