വാക്സിൻ എടുത്തവർക്ക്മാത്രം പ്രവേശനം ; വാണിജ്യ സ്ഥാപന ഉടമകൾക്ക് ബാധകമല്ല

0
26

കുവൈത്ത് സിറ്റി:  ജൂൺ 27 ഞായറാഴ്ച മുതൽ കുവൈത്തിലെ മാളുകൾ, റെസ്റ്റോറന്റുകൾ, ഹെൽത്ത് ക്ലബ്ബുകൾ സലൂണുകൾ എന്നിവയിലേക്കുള്ള പ്രവേശനം കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് മാത്രമായി നിജപ്പെടുത്തിയ തീരുമാനം  സ്ഥാപനങ്ങളുടെ ഉടമകൾക്ക് ബാധകമല്ല ഇന്ന് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നാളെ മുതൽ വാണിജ്യ കേന്ദ്രങ്ങളിൽ  സായുധസേനയുടെ സാന്നിദ്ധ്യമുണ്ടാകും. പ്രവേശനം ലഭിക്കുന്നതിനായി ഉപഭോക്താക്കൾ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചുവെന്ന്   പി‌എ‌സി‌ഐയുടെ “മൈ കുവൈറ്റ് ഐഡി” അല്ലെങ്കിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്മ്യൂൺ” ആപ്പ് വഴി തെളിയിക്കണം.

ആപ്ലിക്കേഷനിൽ “ഗ്രീൻ” അല്ലെങ്കിൽ “യെല്ലോ” സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ വാണിജ്യ സമുച്ചയങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ, സിനിമാ, സാംസ്കാരിക കേന്ദ്രങ്ങൾ, ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ എന്നിവയിൽ പ്രവേശിക്കാൻ കഴിയൂ.

രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിയ ആളുകൾക്ക് പച്ച സ്റ്റാറ്റസ് ആയിരിക്കും, 14 ദിവസത്തിനുള്ളിൽ ഒരു ഡോസ് പൂർത്തിയാക്കിയവർ അല്ലെങ്കിൽ  കോവിഡ് -19 ബാധിച്ച് 90 ദിവസം കഴിഞ്ഞവർ എന്നിവർ മഞ്ഞ നിറത്തിലായിരിക്കും. ഒരിക്കലും വാക്‌സിൻ  സ്വീകരിക്കാത്തവരും covid ബാധിതകാത്തവരും ചുവന്ന സ്റ്റാറ്റസിൽ ആയിരിക്കും. ഇവർക്ക്  മേൽപ്പറഞ്ഞ  സ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കുകയില്ല.16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച പ്രത്യേക വിഭാഗങ്ങൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.