കോവിഡ് പ്രതിരോധ വാക്സിനുകളായ ഫൈസർ മോഡേണ എന്നിവയ്ക്കെതിരെ മുന്നറിയിപ്പുമായ അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ( FDA). ഈ വാക്സിനുകൾ സ്വീകരിക്കുന്നവരിൽ ചിലരിൽ ഹൃദയ വീക്കം ഉണ്ടാകാനുള്ള അപൂർവ സാധ്യത ഉള്ളതായി കണ്ടെത്തി. തുടർന്ന് വാക്സിൻ ലേബലുകളിൽ മുന്നറിയിപ്പു നൽകാൻ FDA മരുന്ന് നിർമാതാക്കൾക്ക് നിർദേശം നൽകി. ഇതനുസരിച്ച് , ആരോഗ്യ പ്രവർത്തകർക്ക്് നൽകുന്ന വാക്സിനുകളെ സംബന്ധിച്ച വസ്തുതാ ഷീറ്റുകൾ ഈ മുന്നറിയിപ്പ് ഉൾപ്പെടുത്തി പരിഷ്കരിച്ചു. മയോകാർഡിറ്റിസ്, പെരികാർഡിറ്റിസ് എന്നി അപകടസാധ്യത വികസിനുകൾ വർദ്ധിപ്പിക്കുന്നതായാണ് മുന്നറിയിപ്പിൽ പറയുന്നത്. രണ്ടാം ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി ഏതാനുംം ദിവസങ്ങൾക്കകം ചിലരിൽ പാർശ്വഫലങ്ങൾ കണ്ടുു തുടങ്ങിയതായാണ് FDA പറയുന്നത്. യുവാക്കളിലാണ് ഇത് കൂടുതലായി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്
ജൂൺ 11 വരെ, 300 ദശലക്ഷം വാക്സിൻ നൽകിയവരിൽ 1,200 ലധികം മയോകാർഡിറ്റിസ് അല്ലെങ്കിൽ പെരികാർഡിറ്റിസ് കേസുകൾ യുഎസ് വാക്സിൻ അഡ് വേഴ്സ് ഇവന്റ് റിപ്പോർട്ടിംഗ് സിസ്റ്റത്തിൽ (VAERS) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുരുഷന്മാരിലാണ് ഇത് കൂടുതലായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 309 പേരെ ആശുപത്രിയിൽ പ്രവേശിച്ചതായി സിഡിസി കണ്ടെത്തി, അതിൽ 295 പേരെ ഡിസ്ചാർജ് ചെയ്തു.30 വയസ്സിന് താഴെയുള്ള വരാണ് ഇതിൽ ഭൂരിഭാഗവും . പുതിയ സംഭവവികാസങ്ങളോട് ഫൈസർ മോഡേൺ വാക്സിൻ നിർമാണ കമ്പനികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.