വാക്സിനെടുക്കാത്തവർക്ക് ഇന്ന് മുതൽ വാണിജ്യ കേന്ദ്രങ്ങളിൽ പ്രവേശനമില്ല, നിയമം നടപ്പാക്കുന്നതിനായി 500 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

0
34

കുവൈത്ത് സിറ്റി: കുവൈത്തിൽ  ഷോപ്പിങ് മാളുൾ സലൂണുകൾ  ഹെൽത്ത് ക്ലബ്ബുകൾ എന്നിവയുൾപ്പടെ വാണിജ്യ സമുച്ചയങ്ങളിൽ വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം എന്ന മന്ത്രിസഭാതീരുമാനം ഇന്നുമുതൽ മുതൽ പ്രാവർത്തികമാകും. വാക്സിൻ സ്വീകരിക്കാത്തവരെ  ഇവിടങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി പൊതു സുരക്ഷാ മേഖലയിലെ 500 സുരക്ഷാ ഉദ്യോഗസ്ഥരെ യാണ് നിയോഗിച്ചിരിക്കുന്നത്.

രാജ്യത്തെ 10 പ്രധാന ഷോപ്പിംഗ് മാളുകളിൽ 300 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും, 200 ഉദ്യോഗസ്ഥർ ചെറിയ വാണിജ്യ സമുച്ചയങ്ങളിലെ സുരക്ഷാസംവിധാനങ്ങൾ നിരീക്ഷിക്കും,

രാജ്യത്തെ എല്ലാ പൗരന്മാരും പ്രവാസികളും മന്ത്രിസഭ തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതു സുരക്ഷാ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബി  ആവശ്യപ്പെട്ടു.

വാണിജ്യ സമുച്ചയങ്ങൾ പ്രവേശനം ലഭിക്കുന്നതിനായി ആയി വാക്സിനേഷൻ പൂർത്തിയാക്കിയവർ മൈ ഐ ഡി, അല്ലെങ്കിൽ ഇമ്മ്യൂൺ ആപ്പുകളിലെ വിവരങ്ങൾ തെളിവായി ഹാജരാക്കണം.