ഡോക്ടർമാർക്ക് പിന്തുണയുമായി കെഎംഎ, അക്രമികളെ നിയമപരമായി നേരിടും

0
23

കുവൈത്ത് സിറ്റി: കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാരടക്കം ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങൾ കുവൈത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുന്നറിയിപ്പുമായി കുവൈത്ത് മെഡിക്കൽ അസോസിയേഷൻ. ഡോക്ടർമാരെ ഉപദ്രവിക്കുന്നനവർക്കെതിരെ  കേസെടുക്കുമെന്ന് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ (കെഎംഎ) ചെയർമാൻ ഡോ. അഹ്മദ് അൽ-എനെസി അറിയിച്ചു. ഡോക്ടർമാരുടെ മാനുഷികപരമായ പ്രവർത്തനത്തെ സംശയിക്കുകയും തെറ്റായ വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തെ ആരോഗ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹംം പറഞ്ഞു.