തിരുവനന്തപുരം : രോഗവ്യാപനനിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗൺ ഇളവുകളില്ല. സംസ്ഥാനത്ത് ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ തുടരും. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് മുഖ്യമന്ത്രി പിണറായി വിജയൻെറ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിൽ തീരുമാനമെടുത്തത്
ഞായറാഴ്ച പ്രാർഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് കൂടുതൽ ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വാരാന്ത്യ ലോക്ഡൗൺ നിലനിൽക്കുന്നതിനാല്‍ കൂടുതൽ പേരെ ഉൾപ്പെടുത്താൻ അനുമതിയില്ല. ആരാധനാലയങ്ങളിൽ 15 പേർക്ക് പ്രവേശിക്കാമെന്ന നിലവിലെ അനുമതി മാത്രമാണുള്ളത്. അതും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകണം.
ഇളവുകൾ അനുവദിച്ചപ്പോൾ പൊതുസ്ഥലങ്ങളിൽ ആൾത്തിരക്ക് വർധിച്ചു. തിങ്കളാഴ്ചയൊഴികെ രോഗവ്യാപനനിരക്ക് പത്തിന് മുകളിലായിരുന്നു. അതിനാൽ നിലവിലെ സാഹചര്യത്തിൽ ഇപ്പോഴുള്ള ഇളവുകൾമതിയെന്ന് തീരുമാനിച്ചു. ചൊവ്വാഴ്ച വീണ്ടും അവലോകനയോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും