വാണിജ്യ കേന്ദ്രങ്ങളിലെ പ്രവേശന നിരോധനം ആദ്യ ദിനം; കുവൈത്തിലെ റസ്റ്റോറൻറ്കളും കഫേകളും ഒഴിഞ്ഞു കിടന്നു

0
19

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർക്ക്  വാണിജ്യ കേന്ദ്രങ്ങളിൽ പ്രവേശനം  തടഞ്ഞുകൊണ്ടുള്ള തീരുമാനം നടപ്പിലാക്കിയ ആദ്യ ദിവസം കുവൈത്തിലെ റെസ്റ്റോറന്റുകളും കഫേകളും ഉപഭോക്താക്കൾ ഇല്ലാതെ ശൂന്യമായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

മൂന്നു വർഷത്തിനിടെ ആദ്യമായാണ്  സ്ഥാപനം തുറന്നിട്ടും ഒരാൾപോലും വരാത്ത രീതിയിലുള്ള ഒരു സാഹചര്യം ഉണ്ടായതെന്ന് “മറീന” സമുച്ചയത്തിൽ പ്രവർത്തിക്കുന്ന  കഫേയിലെ തൊഴിലാളികൾ പ്രാദേശിക മാധ്യമങ്ങളോട്് പറഞ്ഞു. സർക്കാർ തീരുമാനത്തിന് ഒപ്പം ഇന്നത്തെ ഉയർന്ന താപനിലയം ഉപഭോക്താക്കൾ ആരും വരാത്തതിന് കാരണമായതായാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള സർക്കാർ ഉത്തരവ് പൂർണമായി നടപ്പാക്കും എന്നാണ് ഒട്ടുമിക്ക സ്ഥാപന ഉടമകളും വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഈ ഉത്തരവ് മൂലമുണ്ടാകുന്ന  സാമ്പത്തിക വശങ്ങൾ പരിശോധിച്ചാൽ, റസ്റ്റോറൻറ് കളിൽ കുടുംബസമേതം വന്നിരുന്ന പലരും ആരും പുതിയ തീരുമാനം കാരണം വരാതാകും. കാരണം കുടുംബത്തിൽ ചില അംഗങ്ങൾക്ക് വാക്സിനേഷൻ ലഭിക്കാത്ത സാഹചര്യമുണ്ട്. ഒരുമിച്ച് പുറത്തു വരാൻ കഴിയാത്ത സാഹചര്യത്തിൽ പലരും  അത് ഒഴിവാക്കുന്നതാണ് നിലവിൽ ജനത്തിരക്ക് ഇല്ലാത്തതിന് കാരണം എന്നും ചില സ്ഥാപന ഉടമകൾ വ്യക്തമാക്കി.