സർക്കാർ ഉത്തരവ് ലംഘിച്ച് വാക്സിൻ എടുക്കാത്തവർക്ക് പ്രവേശനം അനുവദിക്കുന്ന സ്ഥാപനങ്ങൾക്ക് 5000 ദിനാർ പിഴചുമത്തും

0
26

കുവൈത്ത് സിറ്റി: സർക്കാർ ഉത്തരവിന് വിരുദ്ധമായി കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്തവർക്ക് പ്രവേശനം അനുവദിക്കുന്ന  കോംപ്ലക്സുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയ്ക്ക്  5,000 കുവൈത്ത് ദിനാർ പിഴ ചുമത്തുമെന്ന്  അധികൃതർ സ്ഥിരീകരിച്ചു. സ്ഥാപനങ്ങളിൽ  വാക്സിൻ സ്വീകരിക്കാത്തവർ പ്രവേശിക്കുകയും അത് പിടിക്കപ്പെടുകയും ചെയ്താൽ, ഉപഭോക്താവ് നിയന്ത്രണം ലംഘിച്ചാണ് പ്രവേശനം നടത്തിയതെന്ന് സ്ഥാപന മാനേജ്മൻ്റിന് തെളിയിക്കാൻ ആയില്ലെങ്കിൽ  അവർക്ക് മേൽ പിഴ ചുമത്തും.

6000 ചതുരശ്ര മീറ്ററിൽ കൂടുതൽ വലുപ്പമുള്ള എല്ലാ മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും ഇന്ന് മുതൽ പരിശോധന ആരംഭിച്ചു. അതേസമയം, സഹകരണ സംഘങ്ങൾക്കും സമാന്തര വിപണികൾക്കും 6,000 ചതുരശ്ര മീറ്ററിൽ താഴെയുള്ള ഭക്ഷ്യ ഔട്ട്‌ലെറ്റുകൾക്കും (മത്സ്യം, പച്ചക്കറി വിപണികൾ) നിരോധനം ബാധകമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.