Hello, we're expecting to resume our flights from India to Dubai as from 7th of July 2021. . We're waiting for the exact travel protocols and relevant permits from the Government authorities. We hope to have more details soon. Please keep an eye on our website for travel 1/2
— Emirates Support (@EmiratesSupport) June 27, 2021
ദുബായ്: സർക്കാറിൻ്റെ അനുമതി ലഭിക്കുകയാണെങ്കിൽ ജൂലൈ 7 മുതൽ ഇന്ത്യ – യു എ ഇ വിമാന സർവീസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് വിമാന കമ്പനി അധികൃതർ ട്വിറ്ററിലൂടെ വ്യക്തമാക്കി.ജൂലൈ 7 മുതൽ ബുക്കിംഗ് ലഭ്യമായ സീറ്റുകൾ എയർലൈനിന്റെ വെബ്‌സൈറ്റ് കാണിക്കുന്നുണ്ട്.
ട്വിറ്ററിലൂടെ ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായി എമിറേറ്റ്സ് ട്വീറ്റ് ചെയ്തത് ഇങ്ങനെ “, 2021 ജൂലൈ 7 മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള ഫ്ലൈറ്റുകൾ പുനരാരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൃത്യമായ യാത്രാ പ്രോട്ടോക്കോളുകൾക്കും സർക്കാർ അധികാരികളിൽ നിന്നുള്ള പ്രസക്തമായ അനുമതികൾക്കുമായി ഞങ്ങൾ കാത്തിരിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ ഉടൻ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. യാത്രയ്‌ക്കായി ഞങ്ങളുടെ വെബ്‌സൈറ്റിൽ ശ്രദ്ധിക്കുക. ”
കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ഉൾപ്പടെ 13 രാജ്യങ്ങളിൽ നിന്നുമുള്ള വിമാന സർവീീസുകൾ താൽക്കാലികമായി നിർത്തുമെന്നാണ് ജിസിഎഎ അറിയിച്ചത്