കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിയെയും അയാളുടെ അഭിഭാഷകനെയും ക്രിമിനൽ കോടതി അഞ്ചുവർഷം കഠിനതടവിന് ശിക്ഷിച്ചു. എമിഗ്രേഷൻ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥന് കൈക്കൂലി നൽകി പ്രവാസിയെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി അഭിഭാഷകനെ 10 വർഷം പ്രാക്ടീസ്് ചെയ്യുന്നതിൽ നിന്നും കോടതി വിലക്കി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് ഇവർ അറസ്റ്റിലാകുന്നത്. അറബ് വംശജനായ പ്രവാസിയെ എയർപോർട്ടിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി കുവൈറ്റിൽ നിന്നും കടത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ഇത്. ഒരു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട അറബ് വംശജനാണ് കുവൈത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ചത്. സ്റ്റാമ്പിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്കാണ് ഇവർ വൻതുക വാഗ്ദാനം ചെയ്തത്. ഇവർ മേലധികാരികളെ വിവരം ധരിപ്പിക്കുകയും അവർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
”