യുകെയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാനസർവ്വീസ്; സന്തോഷം പ്രകടിപ്പിച്ച് ബ്രിട്ടിഷ് എംബസി

0
65

കുവൈത്ത് സിറ്റി : യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാന സർവീസുകൾ പുനരാരംഭിച്ചതിൽ  സന്തോോഷം അറിയിച്ച് കുവൈത്തിലെ ബ്രിട്ടീഷ് എംബസി .

ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ  എംബസി കുറിച്ചത് ഇങ്ങനെ ” മാസങ്ങളോളം നിർത്തിവെച്ചതിനുശേഷം ശേഷം യു കെയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ബ്രിട്ടീഷ് എയർവേസ് വിമാന സർവീസുകൾ ആരംഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,  ഓഗസ്റ്റ് 1 മുതൽ  താമസക്കാർക്ക് മടങ്ങിവരുന്നതിന് നേരിട്ടുള്ള ഫ്ലൈറ്റുകൾ സഹായകമാകും.. ”