കുവൈത്ത് സിറ്റി: ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിൽ മാനവവിഭവശേഷി മന്ത്രാലയം 100% ജീവനക്കാരുമായി പൂർ ശേഷിയിൽ പ്രവർത്തിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ സർക്കുലറിലൂടെ അറിയിച്ചു. സർക്കാർ ഏജൻസികളിൽ ജോലിയിലേക്ക് ക്രമേണ മടങ്ങിവരുന്നതിനുള്ള നയങ്ങൾ, നടപടിക്രമങ്ങൾ, ചട്ടങ്ങൾ എന്നിവയുടെ മാനുവൽ അടിസ്ഥാനമാക്കിയാണിത്, അതേസമയംംം ചില പ്രത്യേക ആരോഗ്യസ്ഥിതിയിൽ ഉള്ള ജീവനക്കാർക്ക് ഇതിൽ ഒഴിവുകൾ നൽകിയിട്ടുണ്ട്.
ഒഴിവ് നൽകിയിരിക്കുന്ന വിഭാഗങ്ങൾ
– കൊറോണ വൈറസ് വിരുദ്ധ വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിക്കാത്ത ഗർഭിണിയായ ജീവനക്കാരി,
– വികലാംഗനായ ഉദ്യോഗസ്ഥൻ,
-ഹൃദ്രോഗം , വൃക്ക തകരാറ് , ക്യാൻസർ എന്നിവയാൽ ബുദ്ധിമുട്ടുന്ന ജീവനക്കാർ, ഈ രോഗങ്ങൾ ഉള്ളവർ ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ അതോറിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണംഉറങ്ങട്ടെ