കുവൈത്ത് സിറ്റി: നാടിനെ നടുക്കിയ ഇരട്ടക്കൊലപ്പാതക കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് വ്യാജമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി അല്‍ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഓഡിയോ ക്ലിപ്പില്‍ പറയുന്നത് അല്‍ ഖസൂറില്‍ അമ്മയെ കൊലപ്പെടുത്തിയ പ്രതിയും മഹ്ബൌളയില്‍ ട്രാഫിക് പോലീസുകാരനെ കൊലപ്പെടുത്തിയ പ്രതിയും ഒരാളല്ല എന്നാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തീർത്തും അടിസ്ഥാന രഹിതമാണെന്നും സിറിയക്കാരനായ മുഹമ്മദ് എന്ന 19കാരനാണ് ഇരു കേസുകളിലും പ്രതിയെന്നും പോലീസ് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തി രക്ഷപ്പെടും വഴിയാണ് യുവാവ് പോലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയത്. ശേഷം ഉദ്യോഗസ്ഥന്റ തോക്ക് കൈവശപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. വഫ്ര പ്രദേശത്തെ ഫാമില്‍ ഒളിച്ചിരുന്ന ഇയാള്‍ പ്രത്യേക സേന സ്ഥലം വളഞ്ഞപ്പോള്‍ അവർക്ക് നേരെ വെടിയുതർക്കുകയും ഏറ്റുമുട്ടല്‍ അല്‍പ്പനേരം നീണ്ടു നില്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ മുഹമ്മദ് അല്‍ അദാന് ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.
Home Middle East Kuwait ഇരട്ടക്കൊലപ്പാതക കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് വ്യാജം