കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ; അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

0
26

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍ .  കൊച്ചിയിലെ കസ്റ്റംസ് യൂണിറ്റ്  ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അർജുൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത് . തിങ്കളാഴ്ച രാവിലെയായിരുന്നു  അർജുൻ കസ്റ്റംസ് ഓഫീസിൽ തൻറെ അഭിഭാഷകർക്കൊപ്പം ചോദ്യം ചെയ്യലിന് ഹാജരായത്.. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട്അര്‍ജുന് കഴിഞ്ഞ ദിവസം കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. രണ്ടര കിലോയോളം സ്വര്‍ണ്ണം കടത്തിയതിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ ഷഫീഖിന്റെ മൊഴി പ്രകാരം അര്‍ജുന്‍ ആണ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍. മുഹമ്മദ് ഷഫീഖ് കാരിയര്‍ മാത്രമായിരുന്നു എന്നാണ്്ണ്ന്് അന്വേഷണ സംഘത്തിൻ്റെ നിഗമനം