കുവൈത്ത് സിറ്റി:വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷ നിലനിർത്തുന്നതിനായി ഏവരും കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കണമെന്ന് കുവൈൈത്ത് മന്ത്രിസഭ ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുടെ അധ്യക്ഷതയിൽ തിങ്കകളാഴ്ച സൈഫ് കൊട്ടാരത്തിൽ നടന്ന മന്ത്രിസഭ പ്രതിവാര യോഗ ശേഷമായിരുന്നു ഇത്.
ദ്രുതഗതിയിലുള്ള രോഗ വ്യാപനത്തിൻറെയും പ്രത്യാഘാതങ്ങളുടെയും വെളിച്ചത്തിൽ, വാക്‌സിനുകളെക്കുറിച്ച് പ്രചരിക്കുന്ന എല്ലാ അഭ്യൂഹങ്ങളും അസത്യ വിവരങ്ങളും ജനങ്ങൾ തമസ്കരിക്കണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു.