ദുബായ്: യുഎഇ അധികൃതര്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ജൂലൈ 21 വരെ നിര്‍ത്തി വച്ചതായി ഇത്തിഹാദ് എയര്‍വേയ്‌സ് വെബ്‌സൈറ്റിലൂടെ അറിയിച്ചു. വിമാന സര്‍വ്വീസുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് ദിനംപ്രതി ലഭിക്കുന്നതെന്നും, നിലവില്‍ ടിക്കറ്റ് ബുക്ക് ചെയതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കാണ് പലരും കമ്പനിയുടെ സോഷ്യല്‍ മീഡിയ ടീമുമായി ബന്ധപ്പെടുന്നത്. വിമാനടിക്കറ്റ് മാറ്റുന്നതിനായി ആരും നേരിട്ട് ബന്ധപ്പെടേണ്ടതില്ലെന്നും, നിരോധനം ഏര്‍പ്പെടുത്തിയ ദിവസങ്ങളിലെ സര്‍വ്വീസുള്‍ പുനക്രമീകരിച്ച് വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും യുഎഇ പൗരന്മാര്‍ക്കും ഇത്തിഹാദ് വിഐപി ഡസ്‌ക്ക് വഴി ബുക്കിങ് നടത്താം. ഇവര്‍ യാത്രാ സമയത്തിന് 48 മണിക്കൂര്‍ മുന്‍പായി എടുത്ത പിസിആര്‍ പരിശോധനാ ഫലം ഹാരജാക്കണം.