കുവൈത്ത് സിറ്റി കോവിഡ് പ്രതിരോധ കുത്തിവപ്പ് സ്വീകരിക്കാത്ത തൊഴിലാളികൾക്ക് കടകളിലേക്കും വിപണികളിലേക്കും പ്രവേശനം നിയന്ത്രിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലും, ആരോഗ്യ ആവശ്യകതകൾ നടപ്പാക്കുന്നതിനുള്ള മന്ത്രാലയ സമിതി ഡെപ്യൂട്ടി ചെയർമാൻ എഞ്ചിനീയർ അഹമ്മദ് അൽ മൻഫൗഹി സ്ഥിരീകരിച്ചു. ഞങ്ങൾ അവരെ തൊഴിലെടുക്കാതിരിക്കാന് നിർബന്ധിക്കുന്നില്ല, പക്ഷേ ഈ വിഭാഗം തൊഴിലാളികൾ വാണിജ്യ പ്രവർത്തനങ്ങളിൽ നേരിട്ട് ഏർപ്പെടരുത്, കാരണം ഇവർ വാക്സിനെടുത്ത പൗരന്മാരുമായും താമസക്കാരുമായുമാണ് ഇടപഴകുക, ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും. രാജ്യത്ത് കൊറോണ അണുബാധ കേസുകളിലും ആശുപത്രി ഐസിയുകളിൽ ചികിത്സതേടിയവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ടായ സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കുന്നത്.
Home Middle East Kuwait കോവിഡ് കുത്തിവെപ്പെടുക്കാത്ത തൊഴിലാളികൾക്ക് കടകളിലും വിപണികളിലും നയന്ത്രണമേർപ്പെടുത്തും