കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാണിജ്യ വിമാന ഗതാഗതത്തിൽ വർദ്ധനവ്

0
16

കുവൈത്ത് സിറ്റി: 12 രാജ്യങ്ങളിലേക്ക് നേരിട്ട് വിമാന സർവീസ് അനുവദിക്കാനുള്ള മന്ത്രിസഭ തീരുമാനശേഷം, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനഗതാഗതത്തിൽ ഗണ്യമായ വർദ്ധനവ്. വാണിജ്യ വ്യോമയാന പ്രവർത്തന പദ്ധതിയുടെ 25% വർദ്ധനവാണ് രേഖപ്പെടുത്തിയത്, കഴിഞ്ഞ മാസങ്ങളിൽ ഇത് 15% കവിഞ്ഞിരുന്നില്ല.

ഇന്നലെ പുറത്തിറങ്ങിയ ഫ്ലൈറ്റ് ഷെഡ്യൂൾ അനുസരിച്ച്, ആകെ 76 വിമാനങ്ങൾ സർവീസ് നടത്തി. 40 വിമാനങ്ങൾ കുവൈറ്റിൽ നിന്ന് പുറപ്പെട്ടപ്പോൾ , 36 ഇൻകമിംഗ് ഫ്ലൈറ്റുകൾ ആണ് കുവൈത്തിലേക്ക് എത്തിയത് . ദുബായി, ബോഡ്രം ,മസ്‌കറ്റ്, ബിഷ്‌ക എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് കൂടുതലായി വന്നത്.