KIA യിലെ ഓപ്പറേറ്റിംഗ് ഏജൻസി യാത്രക്കാർ പുറപ്പെടുന്നതും എത്തിച്ചേരുന്നതും സുഗമമാക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കും

0
27

കുവൈത്ത് സിറ്റി : രാജ്യത്തെ ആരോഗ്യ വ്യവസ്ഥയെ സംരക്ഷിക്കുന്ന തരത്തിൽ യാത്രക്കാർ പുറപ്പെടുന്നതും എത്തിച്ചേരുന്നതും സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങൾ നടപ്പാക്കാൻ ഓപ്പറേറ്റിംഗ് ഏജൻസികൾ തയ്യാറെടുക്കുകയാണെന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.  കൂടുുുതൽ സ്ഥലങ്ങളിൽ നിന്ന് വിമാാാാന സർവ്വീസുകൾ പുനരാരംഭിക്കുന്നതിന്   കാബിനറ്റ് അനുമതി നൽകിയതിന്റെ ഫലമായി ഫ്ലൈറ്റ് ഷെഡ്യൂൾ ക്രമാനുഗതമായി വർദ്ധിക്കുന്നു. ഈ മാസം 29, 30 തീയതികളിൽ മൊറോക്കോയിൽ നടക്കുന്ന അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങളിൽ കുവൈത്ത്  പങ്കെടുത്തു. അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായ കുവൈത്തിനെ സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ എൻജി. യൂസഫ് അൽ ഫൗസാൻ  തലവനായ സംഘമാണ് മീറ്റിങ്ങുകളിൽ പ്രതിനിധീകരിക്കുന്ന.