ഷെയ്ഖ് അബ്ദുല്ല അൽ സലേം കൾച്ചറൽ സെന്റർ LCD ബർലിൻ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു

0
38

കുവൈത്ത് സിറ്റി കുവൈത്തിലെ ഷെയ്ഖ് അബ്ദുല്ല അൽ സേലം കൾച്ചറൽ സെന്റർ 2021 ലെ എൽസിഡി ബെർലിൻ അവാർഡിന്  നാമനിർദേശം ചെയ്യപ്പെട്ടു. ‘ന്യൂ കൾച്ചറൽ ഡിസൈനേഷൻ ഓഫ് ദി ഇയർ’ (മിഡിൽ ഈസ്റ്റ് / ആഫ്രിക്ക) എന്ന വിഭാഗത്തിലാണ് നാമനിർദേശം ചെയ്യപ്പെട്ടത്. പുതുമയുടെയും അതുല്യമായ അനുഭവങ്ങളുടെയും സാംസ്കാരിക ചിഹ്നമാണ് സെന്ററിനെ പരിഗണിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട നോമിനികൾ 21 രാജ്യങ്ങളിൽ നിന്നുള്ള 39 സാംസ്കാരിക നിർമ്മിതികളെ പ്രതിനിധീകരിക്കും,  ഈ വർഷത്തെ അവസാന പാദത്തിൽ “ഓസ്കാർ ഫോർ മ്യൂസിയംസ്” അവാർഡ് ദാന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിക്കുക. 6 മാസത്തെ ആദ്യ ഡിജിറ്റൽ കാമ്പെയ്‌നിലൂടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളൾ പ്രേക്ഷകർക്ക് ഓൺലൈനായി സന്ദർശിക്കാം.