12 നും 15 നും ഇടയിൽ പ്രായമുള്ള അംഗീകൃത വാക്സിനെടുക്കാത്ത പ്രവാസി കുട്ടികളുടെ പ്രവേശം നിയന്ത്രിക്കും

0
27

കുവൈത്ത് സിറ്റി: ഓഗസ്റ്റ് 1 മുതൽ കുവൈത്ത് അംഗീകൃത വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടത്തിയ പ്രവാസികൾക്ക്  പ്രവേശനം അനുവദിക്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. അതേസമയം ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളനുസരിച്ച് 12 നും 15 നും ഇടയിൽ പ്രായമുള്ള പ്രവാസിി കുട്ടികൾക്ക്  അംഗീകൃത വാക്സിൻ നൽകിയില്ലെങ്കിൽ കുവൈത്തിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കും എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതും ആഗസ്റ്റ് 1 ന് മുമ്പ് കുവൈത്ത് വിടുന്നതുമായ 15 വയസ്സിന് താഴെയുള്ള  കുട്ടികളെ യാത്ര ചെയ്യുന്നതിന് മുമ്പ് ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന നിർദ്ദേശം ഉള്ളതായും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ അന്താരാഷ്ട്രതലത്തിൽ ഫൈസർ വാക്സിനാണ് 12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് നൽകുന്നത്. വാക്സിൻ നിർമാതാക്കളുമായി ചർച്ച നടത്തിയതിനപ്പുറം ഈ വാക്സിൻ ഇന്ത്യയിൽ ഇതുവരെയും വിതരണം ചെയ്യാൻ ആരംഭിച്ചിട്ടില്ല. നാട്ടിൽ നിന്ന് കുവൈത്തിലേക്ക്് മടങ്ങിപ്പോകേണ്ട പ്രവാസിി കുട്ടികളുടെ യാത്ര ആശങ്കയിലാവുകയാണ്.

അംഗീകൃത വാക്സിൻ ഒരു ഡോസ് സ്വീകരിച്ചവർക്കും കോയി അംഗീകൃതമല്ലാത്തത വാക്സിൻ ഉപയോഗിച്ച് വാക്സിനേഷൻ പൂർത്തീകരിച്ചവർക്കും പ്രവേശനം അനുവദിക്കുകയില്ല എന്ന്  അധികൃതർ ആവർത്തിച്ച്് വ്യക്തമാക്കിയിട്ടുണ്ട്. അംഗീകൃത വാക്സിനുകളായ, ഫൈസർ, ഓക്സ്ഫോർഡ്, മോഡേണ, ജോൺസൺ & ജോൺസൺ, ആദ്യത്തെ മൂന്ന് വാക്സിനുകളുടെ രണ്ട് ഡോസുകൾ അല്ലെങ്കിൽ ജോൺസൻ & ജോൺസന്റെ ഒരു ഡോസ് വാക്സിനേഷൻ എടുക്കാത്തവർക്ക് കുവൈത്തിൽ പ്രവേശിക്കില്ല, അതേസമയം  കുവൈത്ത് പൗരന്മാർക്ക് പ്രവേശിക്കാം.