അടുത്തവർഷം കുവൈത്തിൽ നിരവധി പുതിയ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കും

0
16

കുവൈത്ത് സിറ്റി: അടുത്ത വർഷം ആദ്യം ചില വിദ്യാഭ്യാസ മേഖലകളിൽ നിരവധി പുതിയ സ്കൂളുകൾ ആരംഭിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ജനസംഖ്യയുടെ വളർച്ചയും വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള പ്രതീക്ഷിച്ച വർധനയും കണക്കിലെടുത്താണ് നടപടി. നിിലവിൽ സ്കൂളുകളിൽ ക്ലാസുകൾ സുരക്ഷിതവും ആരോഗ്യകരവുമായ രീതിിയിൽ പുനരാരംഭിക്കുന്നതിനുള്ള  അവശ്യ നടപടികൾ സ്വീകരിക്കാൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അലി അൽ-യാക്കൂബ് വർക്കിംഗ് ടീം രൂപീകരിച്ചു.

പുതിയ സ്കൂൾ ഫർണിച്ചറുകൾ  സപ്ലൈസ് ആൻഡ് സ്റ്റോർ ഡിപ്പാർട്ട്മെന്റിൽ ലഭ്യമാണെന്നും, സ്കൂളുകളുടെ ഫർണിഷിംഗ് ഉടൻ ആരംഭിക്കുമെന്നും അധികൃതർ സ്ഥിരീകരിക്കുന്നു. പുതിയ അധ്യയന വർഷത്തേക്കുള്ള ആദ്യ ബാച്ച് പുസ്തകങ്ങൾ അച്ചടിക്കാൻ പ്രിന്റിംഗ് പ്രസ്സുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും  അധികൃതർ വ്യക്തമാക്കി. 2019 മുതൽ മെയിൻറനൻസ് നടക്കാത്ത സ്കൂളുകളിൽ എഞ്ചിനീയറിംഗ് അഫയേഴ്സ് വകുപ്പുകൾ  അറ്റകുറ്റപ്പണികൾ നടത്തും, /