കുവൈത്തിൽ  പോലീസ് ഉദ്യോഗസ്ഥന് നേരെ വീണ്ടും ആക്രമണം

0
28

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും  പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം . സിറിയൻ യുവാവിനാൽ  കൊലചെയ്യപ്പെട്ട അബ്ദുൽ അസീസ് അൽ റാഷിദിയുടെ മരണം ഉണ്ടാക്കിയ നടുക്കം വിട്ടുമാറുന്നതിന് മുൻപാണ് പുതിയ വാർത്തകൾ വരുന്നത്. കുവൈത്തിലെ ബ്നീദ് അൽ ഗാർ പ്രദേശത്താണ് വച്ചാണ് ഉദ്യോഗസ്ഥർ നേരെ ആക്രമണം ഉണ്ടായത്. അനധികൃതമായി  ലഹരിവസ്തുക്കൾ ഉപയോഗിച്ചതിനും കൈവശം വെച്ചതിനുംം അറസ്റ്റ് ചെയ്യാാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ വാഹനം കൊണ്ട് ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ചത്. അമിതമായ ലഹരി ഉപയോഗം മൂലം സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നുു ഇയാളെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിക്കൊപ്പം മറ്റൊരു സ്ത്രീയും  വാഹനത്തിൽ ഉണ്ടായിരുന്നു. കുവൈത്ത് സ്വദേശിയായ പ്രതിയെ പോലീസ് പിന്നീട്് അറസ്റ്റ് ചെയ്തു.