അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിൻറെ പേരിൽ പ്രവാസികളെ നാടുകടത്തുന്നത് മനുഷ്യാവകാശ ലംഘനമെന്ന് എംപിമാർ

0
24

കുവൈത്ത് സിറ്റി: അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിൻറെ പേരിൽ പ്രവാസികളെ നാടുകടത്തുമെന്ന കുവൈത്ത് ആഭ്യന്തരമന്ത്രിയുടെ യുടെ ഉത്തരവിനെതിരെ പാർലമെൻറ് അംഗങ്ങൾ. ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അലി അൽ സബയുടെ തീരുമാനം എതിർത്തുകൊണ്ട് എംപിമാരായ അബ്ദുൾ കരീം അൽ കന്ദാരി, അബ്ദുൽ അസീസ് സഖാബി, മുഹന്നാദ് അൽ സയർ, തമർ അൽ സുവൈത് ഫാർസ് അൽ-ഡൈഹാനി, ഒബയ്ദ് അൽ വാസ്മി എന്നിവരാണ് രംഗത്തുവന്നത്. എറഡാ സ്‌ക്വയറിൽ കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുത്തതിന് ജോർദാനിയൻ സ്വദേശിയെ നാടു കടത്താനുള്ള തീരുമാനം  ശരിയല്ലെന്ന് എംപിമാർ വാദിച്ചു.

തീരുമാനം അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തെ ലംഘിക്കുന്നതാണെന്നും അഭിപ്രായ സ്വാതന്ത്ര്യം മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്നും,  പ്രവാസികൾക്കും പൗരന്മാരുക്കും ഇതിൽ വേർതിരിവില്ലെന്നും അൽ-വാസ്മി പറഞ്ഞു. പ്രതിഷേധിച്ചു എന്നതിനപ്പുറം രാജ്യത്തെ പ്രവാസി അപകീർത്തിപ്പെടുത്താത്ത  സാഹചര്യത്തിൽ നാടുകടത്തൽ അടക്കമുള്ള ശിക്ഷാ നടപടികളിലേക്ക് കടക്കരുത് എന്ന് അൽ കന്ദാരി ആവശ്യപ്പെട്ടു. തന്നെ ബാധിച്ച തീരുമാനങ്ങളെ വിമർശിക്കുകയല്ലാതെ പ്രവാസി മറ്റൊന്നും ചെയ്തില്ല എന്നും, അവർക്ക് അതിനുള്ള അവകാശമുണ്ട് എന്നും അൽ ദാഹ്്നി പറഞ്ഞു.