പ്രശസ്ത ബോളിവുഡ് നടൻ ദിലീപ്കുമാറിനെ ശ്വാസതടസത്തെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മുൻകരുതലെന്ന നിലയിലാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത് എന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി . 98 വയസ്സുള്ള അദ്ദേഹം രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തു ദിവസം മുന്പാണ് ആശുപത്രി വിട്ടത്.