ഡെൽറ്റ വ്യാപനം മൂലം ആരോഗ്യ സംവിധാനങ്ങൾ അനിതരസാധാരണമായ സാഹചര്യം നേരിടുന്നു

0
21

കുവൈത്ത് സിറ്റി: രാജ്യത്തെ കോവിഡ് സാഹചര്യങ്ങളുടെ ഗൗരവം വ്യക്തമാക്കി കൊറോണയെ നേരിടാനുള്ള ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജറല്ല വീണ്ടും ട്വീറ്റ് ചെയ്തു. കൊറോണ അതി വ്യാപനം മൂലം അനിതരസാധാരണമായ സാഹചര്യമാണ് ആണ് കുവൈത്തിലെ ആരോഗ്യ സംവിധാനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. മറ്റ് ലോക രാജ്യങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്

മഹാമാരിയുമായുള്ള ഏറ്റുമുട്ടലിൽ നമ്മുടെ മെഡിക്കൽ കേഡർമാർക്ക് പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യം  അദ്ദേഹം ഊന്നിപ്പറഞ്ഞു .   ആരോഗ്യ മാനദണ്ഡങ്ങളും  പ്രതിരോധ നിർദ്ദേശങ്ങളും പാലിക്കാനുള്ള ഉത്തരവാദിത്തവും വാക്സിനേഷനായുള്ള മുൻകൈയും എല്ലാവരും എടുക്കണമെന്ന്   തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.