കുവൈത്ത് സിറ്റി : കുവൈത്തെസേഷൻ അഥവാ സ്വദേശിവത്കരണ നയത്തിന്റെ ഭാഗമായി കുവൈത്തിലെ പൊതുമരാമത്ത് മന്ത്രാലയതിന്റെ പുതിയ കരാറു ജോലികളിലെ 25 ശതമാനവും പൗരന്മാർക്ക് അനുവദിക്കാൻ പദ്ധതിയിടുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രാലയം അതിന്റെ ഇലക്ട്രോണിക് പോർട്ടലിൽ ഉടൻ നടപടികൾ ആരംഭിക്കും. ഇത് നടപ്പാക്കുന്നുണ്ട് എന്ന ഉറപ്പാക്കുന്നതിനായി സ്ഥിരമായ ഫോളോ-അപ്പ് ടീം രൂപീകരിക്കും. മാൻപവർ ഡാറ്റാ ബേസ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിതിലാകും ദേശീയ തൊഴിലാളികളെ തിരഞ്ഞെടുക്കുക.