മാനസിക പ്രശ്നങ്ങൾ നേരിടുന്ന പ്രവാസികളെ നാടുകടത്തണം എന്ന ആവശ്യവുമായി വീണ്ടും എംപി ബദർ അൽ ഹുമൈദി

കുവൈത്ത് സിറ്റി: മാനസികരോഗ പ്രശ്നങ്ങളുള്ള പ്രവാസികൾ കുവൈത്ത് സമൂഹത്തിന് ഭീഷണിയെന്ന്  പാർലമെൻറ് അംഗം. 37000 ത്തോളം ഓളം പ്രവാസികളാണ് ആശുപത്രികളിലെ മാനസികരോഗവിഭാഗങ്ങളിൽ ചികിത്സസതടിയത്  ഇവരുുടെ സാന്നിധ്യം സമൂഹത്തിന് അപകടകരമായ ഭീഷണിയാണെന്ന് എംപി ബദർ അൽ ഹുമൈദി മുന്നറിയിപ്പ് നൽകി. ഇവരുടെ ചികിത്സാ രേഖകളെല്ലാം  സൈക്യാട്രിക് ആശുപത്രിയിൽ നിന്ന് നീക്കംചെയ്യണമെന്നും മാനസികരോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ആരെയും രാജ്യത്ത് പ്രവേശിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാനസികാസ്വാസ്ഥ്യമുള്ള രോഗികൾക്ക് നൽകുന്ന മരുന്നുകൾ കുവൈത്തിൽ യുവജനങ്ങൾക്കിടയിൽ വിൽക്കപ്പെടുന്ന സാഹചര്യവും എംപി ചൂണ്ടിക്കാട്ടി. ഈ രീതിയിലുള്ള മരുന്ന് കഴിച്ചു സ്വബോധം നഷ്ടപ്പെട്ടാണ് യുവാവ് കുവൈത്തിൽ അമ്മയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കുത്തിക്കൊന്നത് എന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും സമാനമായ ആവശ്യവുമായി ഇയാൾ രംഗത്തുവന്നിട്ടുണ്ട്.