ചലച്ചിത്രaishസുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. കേസന്വേഷണം പ്രാരംഭഘട്ടത്തിൽ ആണെന്ന് നിരീക്ഷിച്ച കോടതി അന്വേഷണത്തിന് ഇനിയും സമയം നൽകേണ്ടി വരുമെന്നും വ്യക്തമാക്കി, അന്വേഷണ പുരോഗതി അറിയിക്കാൻ ദ്വീപ് ഭരണകൂടത്തിനും നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിലായി ഐഷയെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിൻറെ വിവരങ്ങൾ കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്
രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നിർദ്ദേശം. കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളും റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.