400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്സ് യോഗ്യത നേടി മലപ്പുറം സ്വദേശി ജാബിർ; നേട്ടംകരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം

0
21

രാജ്യത്തിന് അഭിമാനമായി മാറി മലപ്പുറം സ്വദേശിയായ അത്ലറ്റ് എം പി ജാബർ. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി മാറിയിരിക്കുകയാണ് മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശിയായ എം.പി. ജാബിര്‍ . ജാബിറിന് മുൻഗാമിയായി  പി.ടി. ഉഷ മാത്രമാണ് ഒളിമ്പിക്സ് ഹര്‍ഡില്‍സില്‍ യോഗ്യത നേടിയ ഏക ഇന്ത്യന്‍ താരം. ലോസ് എയ്ഞ്ചല്‍സ് ഒളിംപിക്‌സില്‍ പി.ടി. ഉഷ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യക്കായി മത്സരിച്ചിട്ടുണ്ട്.

പുരുഷ വിഭാഗത്തില്‍ ഇതാദ്യമായാണ് ഒരു താരം യോഗ്യത നേടുന്നത്. പട്യാലയില്‍ അടുത്തിടെ സമാപിച്ച അന്തര്‍സംസ്ഥാന അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 49.78 സെക്കന്‍ഡില്‍ സ്വര്‍ണം കരസ്ഥമാക്കിയ ശേഷമാണ് ഇന്ത്യന്‍ നാവികസേനയുടെ അത്ലറ്റ് കൂടിയായ എം.പി. ജാബിര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയത്.നിലവില്‍ ലോക റാങ്കിംഗില്‍ 34-ാം സ്ഥാനക്കാരനായ ജാബിര്‍ ലോക റാങ്കിംഗ് ക്വാട്ടയിലൂടെയാണ് ഒളിംപിക്‌സ് യോഗ്യത നേടുന്നത്.