KlA പ്രതിദിന യാത്രക്കാരുടെ വർദ്ധന ഏർപ്പെടുത്തുന്നതിന് മുന്നോടിയായുള്ള പദ്ധതികൾ നടപ്പാക്കിത്തുടങ്ങി

0
30

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 3500 നിന്ന് 5000 ആയി വർദ്ധിപ്പിക്കുന്നതിനു മുന്നോടിയായുള്ള  പദ്ധതികൾ  നടപ്പാക്കി വരുന്നതായി KlA പ്ലാനിങ് ആൻഡ് പ്രോജക്ട് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും, ഔദ്യോഗിക വക്താവുമായ സാദ് അൽ-ഒതൈബി വ്യക്തമാക്കി.

പുതുതായി 12 സ്ഥലങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുന്നതിന്  ക്യാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൻറെ ഭാഗമായി രാജ്യത്തെ സിവിൽ ഏവിയേഷൻ ഓപ്പറേറ്റിങ് മെക്കാനിസത്തിൽ പ്രവർത്തിക്കാൻ നടപടികൾ ആരംഭിച്ചു. ഓരോ വിമാനക്കമ്പനിക്കും ആഴ്ചയിൽ ഒരു ഫ്ലൈറ്റ് എന്ന രീതിയിൽ ഷെഡ്യൂൾ ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. തീരുമാനം നടപ്പിലാക്കിയ ആദ്യ ദിവസം ജോർജിയയിലേക്ക് ഒരു ഫ്ലൈറ്റ് സർവീസ് നടത്തി, അതേസമയം ഈ ആഴ്ച 3 വിമാനങ്ങൾ ലണ്ടൻ, മലഗ, സരജേവോ എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്തതായും അദ്ദേഹം പറഞ്ഞു.