കുവൈത്ത് സിറ്റി: കുവൈത്ത് ചുട്ടുപൊള്ളുന്നതിന് അനുസൃതമായി രാജ്യത്തെ വൈദ്യുത ഉപഭോഗ സൂചികയും പാരമ്യത്തിലെത്തി. താപനില 52 ഡിഗ്രി സെൽഷ്യസിൽ എത്തിയപ്പോൾ വൈദ്യുത ഉപഭോഗ സൂചിക 14950 മെഗാവാട്ട് ആയി . ഇത് പരമാവധിി ആണെന്ന്
വൈദ്യുതി മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫോർ ഇലക്ട്രിസിറ്റി ട്രാൻസ്ഫ മേഷൻ നെറ്റ്വർക്ക് സെക്ടർ മുത്ലക് അൽ-ഒതൈബി വാർത്താകുറിപ്പിൽ അറിയിച്ചു. മന്ത്രാലയത്തിന് ആവശ്യമായ വൈദ്യുതോർജ്ജമുണ്ടെന്നും എന്നാൽ അതിനർത്ഥം അമിത വൈദ്യുതി ഉപഭോഗല്ലെന്നും അദ്ദേഹംം പറഞ്ഞു.