ഡെൽറ്റ ലോകത്തെ ഗുരുതരമായമായ സ്ഥിതിവിശേഷത്തിൽ എത്തിച്ചതായി WHO

0
25

കോവിഡ്  ഡെൽറ്റ വേരിയൻറ് ലോകത്തെ ഗുരുതരമായമായ സ്ഥിതിവിശേഷത്തിൽ എത്തിച്ചതായി  ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിഷയത്തിൽ ഫലപ്രദമായി പ്രതികരിക്കുന്നതിന്  കൂടുതൽ കൃത്യമായ പഠനങ്ങളും വിശകലനങ്ങളും സംഘടനയ്ക്ക്് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ അവസാനത്തോടെ ലോകരാജ്യങ്ങൾ എല്ലാം  ഏറ്റവും ചുരുങ്ങിയത് 10 ശതമാനം  വാക്സിനേഷൻ നിരക്കും 2022 മധ്യത്തോടെ 70 ശതമാനവും കൈവരിക്കണം എന്നും അദ്ദേഹംം അഭ്യർത്ഥിച്ചു.