മുൻകൂർ അനുമതിയില്ലാതെ യുഎഇ അടക്കം 3 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് സൗദി

 കൊറോണ വൈറസ് വകഭേദങ്ങളുടെ വ്യാപനം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനിടെ യുഎഇ, എത്യോപ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കുള്ള യാത്രകളിൽ  നിയന്ത്രണം ഏർപ്പെടുത്തി  സൗദി ആഭ്യന്തര മന്ത്രാലയം.  മുൻകൂർ അനുമതിയില്ലാതെ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചു.

ഈ മൂന്ന് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ഞായറാഴ്ച (ജൂലൈ 4) രാത്രി 11 മണിയോടെ നിർത്തിവയ്ക്കും. ഇതേ തീയതിക്ക് ശേഷം അനുമതിയോടെ രാജ്യത്തേക്ക് വരുന്ന പൗരന്മാർ ഉൾപ്പെടെയുള്ളവർ അവർ നിർബന്ധ ക്വാറൻ്റയിൻ അടക്കമുള്ള മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും. സൗദിയിൽ എത്തുന്നതിനു 14 ദിവസം മുമ്പെങ്കിലും രാജ്യങ്ങൾ സന്ദർശിച്ച് പോയ യാത്രക്കാർക്കോ സൗദി അറേബ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയ മറ്റേതെങ്കിലും രാജ്യത്തിനോ ഈ നിയന്ത്രണങ്ങൾ ബാധകമല്ല.സൗദിയിൽ വെള്ളിയാഴ്ച 1,338 പുതിയ കോവിഡ് കേസുകളും 16  മരണങ്ങളും റിപ്പോർട്ട് ചെയ്തു.