കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമായി 36 ആരോഗ്യ കേന്ദ്രങ്ങളാണെന്ന് കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.
ഇതിൽ 31 എണ്ണം പ്രൈമറി ഹെൽത്ത് കെയറുകളാണ് . ഇതിൽ 15 കേന്ദ്രങ്ങൾ ഫൈസർ വാക്സിനും ബാക്കി 16 കേന്ദ്രങ്ങൾ ഓക്സ്ഫോർഡ് വാക്സിനും ആണ് നൽകുന്നത്. ഇതിനു പുറമേ മിശ്രെഫ്, ജാബർ ബ്രിഡ്ജ്, മിലിട്ടറി ഹോസ്പിറ്റൽ, അഹ്മദി ഹോസ്പിറ്റൽ, നാഷണൽ ഗാർഡ് സെന്റർ എവിടെ എന്നിവിടങ്ങളിലാണ് പ്രതിരോധ കുത്തിവെപ്പുകൾ ലഭിക്കുക.