കോവിഡ് മരണ ധനസഹായം;വിദേശത്ത് മരണപ്പെടുന്നവരെയും ഉൾപ്പെടുത്തണമെന്നാവശ്യം

0
14

കുവൈത്ത് സിറ്റി: കോവിഡ് മൂലം മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകണമെന്ന സുപ്രിം കോടതി ഉത്തരവിൽ വിദേശത്തു വെച്ച് കോവിഡ് മൂലമോ കോവിഡാനന്തര ചികിത്സക്കിടയിലോ മരണമടഞ്ഞവരെ കൂടി ഉൾപ്പെടുത്തണമെന്ന് ജനതാ കൾച്ചറൽ സെന്റർ (ജെ സി സി) മിഡിലീസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കോയ വേങ്ങര ആവശ്യപ്പെട്ടു.
കേരളത്തിൽ കോവിഡ് മൂലം മരണമടഞ്ഞ നിരവധി ആളുകളുടെ പേരുകൾ ലിസ്റ്റിൽ ഇല്ലാത്തതുകാരണം നിരവധി കുടുംബങ്ങളാണ് സുപ്രിം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ സഹായം ലഭിക്കാതെ പുറത്തായത്. ഇത് വലിയ ചർച്ചക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്.
വിദേശത്തു പ്രത്യേ കിച്ചു ഗൾഫിൽ ജോലിചെയ്തിരുന്ന നിരവധി പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. കുടുംബനാഥന്റെ വേർപാടിനൊപ്പം ഏക വരുമാനം കൂടി നിലച്ചതോടെ നിരവധി കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
കോവിഡ് മൂലം ഗൾഫിൽ മരണമടഞ്ഞവരിൽ ഭൂരിഭാഗവും അതാതു രാജ്യങ്ങളിൽ തന്നെയാണ് സംസ്കാരം നടത്തിയിട്ടുള്ളത്.ഇവരുടെ മരണ സർട്ടിഫികറ്റുകൾ ഉള്ളതിനാൽ മരണമടഞ്ഞവരുടെ കൃത്യമായ കണക്കുകൾ ലഭിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.