കുവൈറ്റ് സിറ്റി: കുവൈറ്റിൽ കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകിട്ട് 4 മണി വരെ തൊഴിലാളികളെ പുറം ജോലികളിൽ ഏർപ്പെടുത്തരുതെന്ന നിയമംലംഘിച്ചതിന് ഒരു മാസത്തിനുള്ളിൽ രേഖപ്പെടുത്തിയത് 879 കേസുകൾ. കുവൈത്തിലെ മാനവവിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.
നാഷണൽ സെന്റർ ഫോർ ഒക്കുപ്പേഷണൽ സേഫ്റ്റിയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം , 538 കമ്പനികളുടെ 1118 സൈറ്റുകൾ ജൂൺ 1 മുതൽ ജൂലൈ 1 വരെ ടീം നിരീക്ഷിച്ചതായി അതോറിറ്റി അറിയിച്ചു.
ഹോട്ട്‌ലൈനുകളിലൂടെ 57 പരാതികൾ ലഭിച്ചു, റിപ്പോർട്ട് പ്രകാരം ആദ്യ മുന്നറിയിപ്പിനുശേഷം ജോലി സാഹചര്യങ്ങൾ പാലിച്ചത് 425 കമ്പനികളാണ്.