കോട്ടയം: സ്ത്രീകള്‍ക്കെതിരെ കടുത്ത വിവേചനമാണ് മുസ്‌ലിം ലീഗ് വച്ചുപുലർത്തുന്നതെന്ന് ആരോപിച്ച് വനിത ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. കെ.കെ. ബേനസീര്‍ പാർട്ടിയില്‍ നിന്ന് രാജിവെച്ചു. ലീഗ് വിട്ട് ഐ.എന്‍.എല്ലിലേക്ക് പോകുമെന്നും ബേനസീര്‍ വ്യക്തമാക്കി. ഒരു വനിത കടന്നുവരാന്‍ മുസ്‌ലിം ലീഗ് ആഗ്രഹിക്കുന്നില്ലെന്നും, പാര്‍ട്ടിയില്‍ വിവേചനമുണ്ടെന്നും അവര്‍ പറഞ്ഞു.
വലിയ വിമർശനങ്ങളാണ് അവർ നേതൃത്വത്തിനെതിരെ ഉന്നയിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരുപാട് സ്ത്രികളെ നിര്‍ത്തിയെങ്കിലും അവര്‍ക്ക് പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചില്ല എന്ന് മാത്രമല്ല, അവിടെയൊക്കെ മറ്റുള്ളവരെ നിര്‍ത്തി തോല്‍പ്പിക്കുകയാണ് ഉണ്ടായത് എന്നും ബേനസീർ ആരോപിക്കുന്നു.
നിയമസഭയില്‍ എത്ര കാലങ്ങള്‍ക്ക് ശേഷമാണ് ഒരു സീറ്റ് നല്‍കുന്നത്. നാല് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചരുന്നു. ജയിക്കില്ല എന്ന് ഉറപ്പുള്ള സീറ്റാണ് നല്‍കിയത്,’ ബേനസീര്‍ പറഞ്ഞു. ലീഗിനെക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ഐ.എന്‍.എല്‍. നല്‍കുന്നുണ്ടെന്നും ബെനസീര്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഒരുപാട് വനിതാ നേതാക്കള്‍ തൃപ്തരല്ലെന്നും അവര്‍ പറഞ്ഞു